നാട്ടുവാര്‍ത്തകള്‍

ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍


കൊല്ലം: കുണ്ടറയില്‍ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ(14) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ജയമോള്‍ക്ക് മാനസിക രോഗമെന്ന ജയയുടെ ഭര്‍ത്താവിന്‍റെ വാദം ‌തളളി നാട്ടുകാര്‍. തങ്ങളുടെ അനുഭവത്തില്‍ ജയക്ക് മാനസികരോഗം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പെരുമാറ്റത്തില്‍ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.


പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്‍റെ അച്ഛന്‍ ജോബ് മാധ്യമങ്ങളോട് പറഞ്ഞത്. മകനും അമ്മയും തമ്മില്‍ വലിയ സ്നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജിത്തുവിന്‍റെ അച്ഛന്‍ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയത് കൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞിരുന്നു.


കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്കെയില്‍ വാങ്ങാന്‍ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രങ്ങളില്‍ ഇതുസംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോള്‍ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്. വൈകാതെ പ്രതി ജയ കുറ്റം സമ്മതിച്ചു. യാതൊരു കൂസലുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു.

 • അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സ്വര്‍ണ വ്യാപാരികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ
 • 'ഷുഹൈബിന്റെ കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍, എല്ലാം പാര്‍ട്ടി അറിവോടെ'
 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway