അസോസിയേഷന്‍

ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍

യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ടില്‍ അരങ്ങൊരുങ്ങുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് മുഖ്യാതിഥി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു. യു. കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥികളുമായി മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കുന്നതാണ്

പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 7 ശനിയാഴ്ച്ച പോണ്ടിഫ്രാക്ടിലെ കാള്‍ട്ടണ്‍ കമ്മ്യുണിറ്റി ഹൈസ്‌കൂളില്‍വച്ച് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: Anil Thomas (07511902433 – Public Relations)

C. Unnikrishnan (07733105454 Secretary). email: sruthiexcom@gmail.com

  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
  • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
  • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
  • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
  • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
  • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
  • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway