നാട്ടുവാര്‍ത്തകള്‍

ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍

കൊല്ലം മുഖത്തലയില്‍ ദാരുണമായി കൊല്ലപ്പെട്ട കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകന്‍ ജിത്തുജോബിന്റെ (14) സംസ്കാരം വൈകിട്ട് മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ .

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുണ്ടറ എം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കുണ്ടറ എംജിഡിഎച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് സ്കെയില്‍ വാങ്ങാന്‍ തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നിറങ്ങി. വൈകിയിട്ടും തിരച്ചെത്തിയില്ല. വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരി ടീന അമ്മവീട്ടിലും മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് പോകുന്ന പിതാവ് ജോബ് ജോലിസ്ഥലത്തും ആയിരുന്നു. ജോലികഴിഞ്ഞ് വന്ന പിതാവിനോട് മകന്‍ കടയില്‍ പോയതാണെന്ന് അമ്മ പറഞ്ഞു.


ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരഞ്ഞു. ചൊവ്വാഴ്ച രാവിലെ പോലീസില്‍ പരാതിയും നല്‍കി. ഇന്നലെ കൊട്ടിയം സി ഐ അജയ്‌നാഥും സംഘവും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയതു.പരസ്പരവിരുദ്ധമായിട്ടാണ് അവര്‍ മറുപടി പറഞ്ഞത്. വീടും പരിസരവും പരിശോധിച്ച പോലീസ് ചെരുപ്പും പിന്നീട് മൃതദേഹവും കണ്ടെത്തുകയായിരുന്നു. വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് കണ്ട പോലീസ് തിരഞ്ഞത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.


കത്തികരിഞ്ഞ മൃതദേഹത്തിന്റെ കാലും മറ്റും ഛേദിക്കപ്പെട്ട നിലിയിലായിരുന്നു.കുട്ടിയുടെ മൃതദേഹം കത്തിച്ചത് രണ്ടിടത്ത് വച്ചാണ്. വീടിനു പിന്നിലും സമീപത്തെ റബ്ബര്‍ തോട്ടത്തിലുമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

 • അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സ്വര്‍ണ വ്യാപാരികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ
 • 'ഷുഹൈബിന്റെ കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍, എല്ലാം പാര്‍ട്ടി അറിവോടെ'
 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway