ഇമിഗ്രേഷന്‍

ഫാമിലി വിസയ്ക്ക് വേണ്ട മിനിമം സാലറി ഏപ്രില്‍ 11 മുതല്‍ 29000 പൗണ്ട്

യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 പൗണ്ട് ഉണ്ടെങ്കിലേ ആശ്രതരേ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നത്. പോരാത്തതിന് സ്‌കില്‍ഡ് വിസയില്‍ യുകെയിലെത്തുന്നതിനുള്ള മിനിമം വേതനവും വര്‍ദ്ധിപ്പിച്ചു .ഏപ്രില്‍ 4 മുതല്‍ 38000 പൗണ്ടായി ഉയര്‍ത്തു.


ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക്, തന്റെ കുടുംബാംഗങ്ങളേയോ, പങ്കാളിയെയോ കുട്ടികളെയോ ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം കൂടിയേ തീരു. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു. ഈ മാനദണ്ഡം പാലിച്ചാല്‍, യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് ആസ്ഥാനമാക്കിയുള്ള മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി ഇതുമായി നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ടത് നിലവില്‍ യു കെയില്‍ ജോലിചെയ്യുന്നവരില്‍ 50 ശതമാനത്തോളം പേര്‍ക്ക് ആശ്രിതരെ കൊണ്ടുവരാനാകില്ല.


മൈഗ്രേഷന്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഏകദേശം 70 ശതമാനത്തോളം ജോലിക്കാര്‍ 38,700 പൗണ്ടിന് താഴെ മാത്രം വരുമാനമുള്ളവരാണ് .ഇവര്‍ക്ക് വീണ്ടും വേതനം 38700 പൗണ്ടാക്കി ഉയര്‍ത്തുമെന്ന ആശങ്ക സ്വാഭാവികമാണ്.

ദീര്‍ഘകാല താമസത്തിനായി ബ്രിട്ടനില്‍ എത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഫാമിലി വിസ വഴി എത്തുന്നത്. ഫാമിലി വിസയ്ക്കുള്ള മിനിമം വേതനം വര്‍ദ്ധിപ്പിച്ചത് പല മലയാളി കുടുംബത്തിനും തിരിച്ചടിയാണ്.

  • ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം; ആശങ്കയില്‍ യൂണിവേഴ്‌സിറ്റികള്‍
  • ബ്രിട്ടീഷ് വിസാ അപേക്ഷകളിലെ സുരക്ഷ പരിശോധന കൂടുതല്‍ കര്‍ശനമാക്കും; പ്രതികൂലമായി ബാധിക്കുക സ്‌കില്‍ഡ് വിസകളെ!
  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions