ചരമം

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സം​ഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം രചന നിര്‍വഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍.

ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു.... എന്ന ഗാനമാണ്. 1991-ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അയ്യപ്പഭക്തി ​ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് അദ്ദേഹം. ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ​ഗാനങ്ങള്‍. 2019-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നടന്‍ മനോജ് കെ ജയന്‍ മകനാണ്.

  • കാനഡയില്‍ മലയാളി യുവതിയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനെ കാണാനില്ല
  • രാജു വേലംകാലയുടെ മാതാവ് നിര്യാതയായി
  • സ്‌കോട്ട്‌ ലന്റ് ഫാല്‍കിര്‍ക്കിലെ ആദ്യകാല മലയാളി ജേക്കബ് ചാക്കോ അന്തരിച്ചു
  • കാണാതായ യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
  • ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
  • ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • മൂന്ന് മാസം മുമ്പ് എത്തിയ മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ വിടപറഞ്ഞു
  • അയര്‍ലന്‍ഡിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍
  • സോജി സ്കറിയായുടെ സംസ്കാരം വ്യാഴാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions