Don't Miss

ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!

ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂയോര്‍ക്കില്‍ നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13, 14 തീയതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്ന് ഫ്‌ളൈറ്റ് റഡാര്‍ 24ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് മുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിവ.

അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയില്‍ പറക്കുന്നതിനു യാതൊരു നിയന്ത്രണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. വിവിധ സുരക്ഷാ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ടാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

മലേഷ്യ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ കമ്പനികളും ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയിലൂടെ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ശനിയാഴ്ചയ്ക്കു ശേഷം റൂട്ട് മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ തന്നെ ഏപ്രില്‍ 13ന് ചില സര്‍വീസുകളില്‍ മാറ്റം വരുത്തിയിരുന്നു. കൊച്ചി-ലണ്ടന്‍ 149 നമ്പര്‍ വിമാനവും ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട് 121 വിമാനവും അഫ്ഗാനിസ്ഥാന്‍ വഴിയാണ് സര്‍വീസ് നടത്തിയത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്

ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസി മലയാളികളെ കടുത്ത ആശങ്കയിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

  • യുകെയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം കുതിച്ചുയരുന്നു
  • സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  • യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
  • ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions