ഗ്രേയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്സ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. പെന്തക്കുസ്തത്തിരുന്നാളിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സ്ലീഹാക്കാലത്തെ രണ്ടാമത്തെ ബുധനാഴ്ചയായ ഇന്ന് വൈകുന്നേരം 6:45നു പരിശുദ്ധ അമ്മയുടെ വണക്കമാസ പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
മെയ് മാസത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി രോഗികള്‍ ആയവരെയും, ജോലിയില്ലാതെ വിഷമിക്കുന്നവരെയും, ഭവനം ആവശ്യമുള്ളവരെയും അതോടൊപ്പം തന്നെ ജി.സി.എസ്.ഇ, എലെവല്‍, യൂണിവേഴ്‌സിറ്റി പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഈ അവസരം ഉപയോഗിക്കാം. പരിശുദ്ധ അമ്മയുടെ വണക്കമാസാചരണം മെയ് മാസത്തില്‍ ഭക്തിപൂര്‍വ്വം പള്ളിയിലും തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളിലുമായി നടത്തുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201