ബാര്‍ബഡോസ്: ഫലങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 ലോകകിരീടം.പതിനേഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ ട്വന്റി-20 ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഉറങ്ങാതെ രാജ്യം അത് ആഘോഷിച്ചു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും കൊച്ച് രാഹുല്‍ ദ്രാവിഡിനും യുവതലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം.
കാലിപ്സോ സംഗീതത്തിന്റെ നാട്ടില്‍, ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍, ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയില്നിന്ന് വീറോടെ മത്സരം തട്ടിയെടുക്കുകയായിരുന്നുരോഹിതും സംഘവും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. അതും റെക്കോര്‍ഡ് ആണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കൃത്യസമയത്ത് ഫോമിലേക്ക് ഉയര്‍ന്ന വിരാട് കോലി (59 പന്തില്‍ 76) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അക്ഷര്‍ പട്ടേല്‍ (31 പന്തില്‍ 47), ശിവംദുബെ (16 പന്തില്‍ 27) എന്നിവരും നിര്‍ണായക സംഭാവന നല്കി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും ആന്റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കന്‍ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ക്ലാസ്സന് 5 ഫോറും2 സിക്സും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയ സമയത്താണ് ഹാര്‍ദിക് വിക്കറ്റ് എടുക്കുന്നത്. ബുംറ പതിവുപോലെ രണ്ടാം വരവില്‍ നാശം വിതച്ചതും സൂര്യ കുമാര്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ എടുത്ത അസാധ്യ ക്യാച്ചും ഇന്ത്യയെ വിജയതീരത്തു എത്തിച്ചു.
ക്വിന്റണ്‍ ഡി കോക്ക് (39), ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ഡേവിഡ് മില്ലന് (21) എന്നിവരും തിളങ്ങിപൊരുതി. ഇന്ത്യയ്ക്കായി ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 3 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ തോല്‍വിയിലേക്ക് തള്ളിവിട്ടു. കോലി പ്ലെയര്‍ ഓഫ് ദി മാച്ചും മികച്ച ഇക്കോണമിയില്‍ 15 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ബുംറ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ആയി.
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. 2007ല്‍ ട്വന്റി-20 ലോകകപ്പിന്റെ ആദ്യപതിപ്പില്‍ എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പാകിസ്ഥാനെ അവസാന പന്തില്‍ പരാജയപ്പെടുത്തി ചാമ്പ്യന്മാരായിരുന്നു. 2014ല്‍ ഫൈനലില്‍ എത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു. കിരീടനേട്ടം ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമാനമാണെന്നും മോദി പറഞ്ഞു.
ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.