യു.കെ.വാര്‍ത്തകള്‍

യുകെയില്‍ താമസവും ജോലിയും; ഇന്ത്യ യങ് പ്രൊഫഷണല്‍സ് ബാലറ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ അപേക്ഷ ആരംഭിച്ചു. വീസ അപേക്ഷിക്കുന്നതിനായ്, യുകെ സര്‍ക്കാര്‍ ബാലറ്റ് സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം വീസ ലഭിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് യുകെയില്‍ 2 വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് gov.uk വെബ്സൈറ്റില്‍ അപേക്ഷിക്കാം. ഈ വീസയ്ക്കായി എല്ലാ അപേക്ഷകരും ബാലറ്റില്‍ പ്രവേശിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2024 ഉച്ചയ്ക്ക് 1:30 വരെയാണ്.

അപേക്ഷകന്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ അപേക്ഷകന് കുറഞ്ഞത് 18 വയസ് ഉണ്ടായിരിക്കണം. അപേക്ഷകന് ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

യുകെയില്‍ ജീവിക്കാനായ് അപേക്ഷകന് 2,530 യുകെ പൗണ്ട് സേവിങ്സായ് ഉണ്ടായിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം. ഈ സ്കീമിലോ അല്ലെങ്കില്‍ യൂത്ത് മൊബിലിറ്റി സ്കീമിന് കീഴിലോ ഇതിനകം യുകെയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വീസക്ക് അര്‍ഹതയില്ല.

ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായ് പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ബാലറ്റ് അപേക്ഷകള്‍ അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കുന്നു. ബാലറ്റില്‍ പ്രവേശിക്കുന്നതിന് ഫീസ് ഇല്ലെങ്കിലും വീസയ്ക്ക് അപേക്ഷിക്കുന്നതിനായ് 298 പൗണ്ട് നല്‍കണം. അപേക്ഷകര്‍ അവരുടെ വീസ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള ഫീസ് അടയ്ക്കുകയും ഇമെയില്‍ ലഭിച്ച തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ബയോമെട്രിക്സ് നല്‍കണം.

  • പൈലറ്റ് ബോധരഹിതനായി; മാഞ്ചസ്റ്റര്‍ വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി
  • മന്ത്രിയുടെ രാജിയ്ക്കു പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും
  • യുകെയില്‍ ഇനി നഴ്സ് എന്ന പദവി ആര്‍ക്കൊക്കെ ഉപയോഗിക്കാം? നിയമ നിര്‍മാണത്തിന് വഴിയൊരുങ്ങുന്നു
  • മേഗനുമായി ആവശ്യത്തിന് പ്രശ്‌നങ്ങളുള്ള ഹാരിയെ നാടുകടത്തില്ലെന്ന് ട്രംപ്
  • ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കാന്‍ യുകെ യൂണിവേഴ്‌സിറ്റികള്‍
  • അധിക്ഷേപകരമായ സന്ദേശങ്ങള്‍: ആരോഗ്യ മന്ത്രിയെ പുറത്താക്കി കീര്‍ സ്റ്റാര്‍മര്‍
  • ലിബിന്‍ ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച; സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് അന്ത്യയാത്ര
  • കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ കുരുങ്ങി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്
  • സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധനയ്ക്ക് മുമ്പ് കൂടുതല്‍ പേര്‍ വിപണിയില്‍; യുകെയില്‍ വീടുവില കുതിച്ചുയര്‍ന്നു
  • ബജറ്റ് സമ്മാനിച്ച ദുരന്തം: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 0.75 ശതമാനത്തിലേക്ക് കുറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions