നാട്ടുവാര്‍ത്തകള്‍

ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മുതുകില്‍ ഗ്ലൗസ് കൂടി തുന്നിച്ചേര്‍ത്തു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ ഗ്ലൗസ് കൂടി യുവാവിന്റെ ശരീരത്തില്‍ തുന്നിചേര്‍ത്തതായി പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. മുതുകിലെ പഴുപ്പ് നീക്കാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. ശസ്ത്രിയക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെവന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കിയപ്പോള്‍ കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ചതാണ് കണ്ടതെന്നും സജിന മാധ്യമങ്ങളോട് പറഞ്ഞു.

മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. അത് കഴിച്ചിട്ട് പോയപ്പോഴേക്കും ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത് . ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അതിന് ശേഷവും കടുത്ത വേദന ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നു സജിന പറഞ്ഞു

സംഭവം പരാതിയായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

  • പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ തട്ടിയത് 800 കോടിയിലേറെ! വിവിധ പാര്‍ട്ടി നേതാക്കള്‍ക്കും പണം ഒഴുകി
  • ഡബ്ലിന്‍ കൗണ്ടി പീസ് കമ്മീഷണറായി പത്തനംതിട്ട സ്വദേശി കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍
  • 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈപ്പിടിയില്‍; കെജ്‌രിവാളും സിസോദിയയും തോറ്റു
  • പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം
  • 'പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തു, അതിക്രമം നേരിട്ടുകണ്ടു'; വാളയാര്‍ കേസില്‍ സിബിഐയുടെ ഗുരുതര വെളിപ്പെടുത്തല്‍
  • ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന
  • കേരള ബജറ്റ് - 2025 ഒറ്റ നോട്ടത്തില്‍
  • UAE-യില്‍ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം
  • തട്ടിപ്പു കേസ് പ്രതി അനന്തു കൃഷ്ണന്‍ വക്കീല്‍ ഫീസായി 40 ലക്ഷം നല്‍കിയെന്ന് അഡ്വ. ലാലി വിന്‍സന്റ്
  • കൈകളും കാലുകളും ബന്ധിച്ച നിലയില്‍ 40 മണിക്കൂര്‍ നീണ്ട യാത്ര...'; അമേരിക്ക അമൃത്സറില്‍ 'തള്ളി'യവര്‍ക്ക് പറയാനുള്ളത്..
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions