കര്‍ണാടകയിലെ ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അകനാശിനി ബഡാ മേഖലയിലാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല. ഈശ്വര്‍ മല്‍പേയാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ടീം പ്രദേശത്തു തിരച്ചില്‍ നടത്തിവരികയായിരുന്നു.
അതേസമയം, ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം അറിയിച്ചു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ നേരത്തെ ശേഖരിച്ചിരുന്നു. അര്‍ജുന്റെ ലോറിയടക്കം കാണാതായ ഷിരൂരില്‍ നിന്നും 60 കി.മീ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ഒരു മല്‍സ്യ തൊഴിലാളിയെയും കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എയും ശേഖരിക്കും.