നാട്ടുവാര്‍ത്തകള്‍

വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി; യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍

വയനാട് ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും 10 ദിവസത്തെ സേവനത്തിനുശേഷം മടങ്ങിയത്. ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച സൈന്യത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത ഭൂമിയില്‍ തുടരും.

ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരികെ നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.

സൈന്യത്തിന്റെ 500 അംഗ സംഘമാണ് ഇന്ന് മടങ്ങിയത് . തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളാണിവര്‍. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രമാണ് ഇനി ദുരന്ത ഭൂമിയില്‍ തുടരുക. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം മാത്രം വയനാട്ടില്‍ നില്‍ക്കും. തിരച്ചിലിന് എന്‍ഡിആര്‍എഫ്, അഗ്നിശമനസേന തുടങ്ങിയവര്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കും.

  • നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി ചിത്രീകരിച്ചു കുറ്റപത്രം റദ്ദാക്കാന്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്
  • ഉമ്മന്‍ചാണ്ടി ഗുരുവും വഴികാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടലെന്ന് രാഹുല്‍ ഗാന്ധി
  • കുറ്റപത്രത്തിലെ മൊഴികള്‍ പിപി ദിവ്യയ്ക്ക് അനുകൂലം; ബിനാമി ഇടപാടിനെ കുറിച്ചും കള്ളപരാതിയെക്കുറിച്ചും പരാമര്‍ശിക്കാതെ കുറ്റപത്രം
  • ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ പരോളില്‍ തുടരുന്നതിനിടെ 'ജയില്‍ മോചിത'യായി
  • നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം
  • പാലക്കാട് വീണ്ടും നിപ; രോഗം ബാധിച്ച് മരിച്ചയാളുടെ മകന്റെ പരിശോധനാ ഫലം പോസിറ്റീവ്
  • 'ഇന്ദ്രപ്രസ്ഥം' ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അസം സ്വദേശി ഏക പ്രതി
  • എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാള്‍, മരിച്ചാലെങ്കിലും നീതി കിട്ടുമോ? ബാലക്കെതിരെ തുറന്നടിച്ച് എലിസബത്ത്
  • തകരാറുകള്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച പറത്തിക്കൊണ്ടുപോകും
  • 'മധുര-എണ്ണ പലഹാരങ്ങള്‍ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions