ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച 'ദി വേള്‍ഡ് അവൈറ്റ്‌സ് യുവര്‍ കമിങ് ' ക്രിസ്മസ് കരോള്‍ സംഗീതം നടക്കും. ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3:30 ന് പരിപാടി തുടങ്ങും.
ലണ്ടന്‍, ഈസ്റ്റ് ഹാം സെന്റ് മറിയ മഗ്ദലന ചര്‍ച്ച് ടീം വികാര്‍ റവ പോള്‍ ഗുണ്‍ഹാം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മലയാളം കോണ്‍ഗ്രിഗേഷന്‍ വികാര്‍ റവ സബി മാത്യു, ഫാ സന്നിഹിതനായിരിക്കും.
ഏവരെയും ക്ഷണിക്കുന്നതായി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വിലാസം
സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ച് ആന്‍ഡ് സെന്റര്‍
292ബി ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം, ലണ്ടന്‍ ഇ 6 3 ബി എ