അസോസിയേഷന്‍

പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 30 ന്

ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു. ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്.

പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 30ന് ഉച്ചക്ക് 2 മുതല്‍ കാര്‍ഷാള്‍ട്ടന്‍ ബോയ്സ് സ്പോര്‍ട്സ് കോളേജില്‍ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരന്‍മാര്‍ നടത്തുന്ന സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു .

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള യുകെയിലെ തന്നെ പ്രമുഖ സംഗീത പരിപാടികളില്‍ ഒന്നാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം.
യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തില്‍, വിജയകരമായി പതിനൊന്നാം വര്‍ഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും. ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭക്തി നിര്‍ഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -

Rajesh Raman: 07874002934, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬

Date and Time: 30/11/2024 - 2:00 pm onwards

Venue: Carshalton Boys Sports College, Winchcombe Rd, Carshalton SM5 1RW

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

London Sri Guruvayurappan Temple project is conceived by the London Hindu Aikyavedi under the auspices of Mohanji Foundation UK. Please donate generously.

https://www.gofundme.com/f/london-sri-guruvayurappan-temple

  • ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
  • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ബോളിവുഡ് ഡാന്‍സ് ഫെസ്റ്റിവലും ഓള്‍ യുകെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റിഷനും
  • യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന് ബര്‍മിംഗ്ഹാമില്‍
  • യുക്മ റീജിയണല്‍ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു; ഫെബ്രുവരി 8, 15 തീയതികളില്‍
  • കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ ഗാന സന്ധ്യ ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍
  • ഒഐസിസി (യുകെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്; ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ അജി ജോര്‍ജ്
  • നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ ജീന്‍സ് മാത്യു; സെക്രട്ടറി പ്രശാന്ത്; ക്യാപ്റ്റന്‍ സുജേഷ്; ട്രഷറര്‍ പ്രിന്‍സ് തോമസ്
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഒ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും
  • മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച ലണ്ടനില്‍
  • 'ദി വേള്‍ഡ് അവൈറ്റ്‌സ് യുവര്‍ കമിങ് ': ക്രിസ്മസ് കരോള്‍ സംഗീതം ഡിസംബര്‍ 8ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions