ഇമിഗ്രേഷന്‍

ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം നിലനിര്‍ത്തി ഇന്ത്യക്കാര്‍

നിയന്ത്രണങ്ങള്‍ മൂലം സമീപകാലത്ത്‌ യുകെയിലേക്കു ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം ഇപ്പോഴും ഇന്ത്യക്കാര്‍ക്കു തന്നെ.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ പ്രകാരം സ്റ്റുഡന്റ്, വര്‍ക്ക് വിസ കാറ്റഗറികളില്‍ ഏറ്റവും വലിയ ഇയു ഇതര കുടിയേറ്റക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണെന്ന് പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോകുന്നതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗതമായി സ്വീകരിച്ച് വരുന്ന രീതി. ഇതില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2024 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 116,000 വര്‍ക്ക് വിസകള്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ചപ്പോള്‍, സ്റ്റഡി വിസ ഇനത്തില്‍ 127,000 പേരും യുകെയിലേക്ക് എത്തിയെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇയു ഇതര കുടിയേറ്റക്കാരുടെ ഇടയില്‍ ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും കൂടുതല്‍ വിസ കരസ്ഥമാക്കുന്നത്.

മാസ്റ്റേഴ്‌സ് ലെവല്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ലക്ഷ്യംവെയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ 81% വിസകളും പോസ്റ്റ്ഗ്രാജുവേറ്റ് പഠനത്തിനായി നല്‍കിയതാണ്. 2021-ല്‍ തുടങ്ങിയ ഗ്രാജുവേറ്റ് റൂട്ട് വിസയാണ് വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന് പ്രധാന കാരണമായത്. ഇതുവഴി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരാം. International students in UK

പോസ്റ്റ് സ്റ്റഡി വിസാ പ്രോഗ്രാമാണ് യുകെ യൂണിവേഴ്‌സിറ്റികളുടെയും സാമ്പത്തിക പരാധീനതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ നൈജീരിയ, സിംബാബ്‌വെ രാജ്യക്കാരും നേരത്തെ തന്നെ രാജ്യം വിട്ട് പോകുന്നത് കുറവാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ചുരുങ്ങിയത് 12 മാസമെങ്കിലും യുകെയില്‍ തങ്ങാതെ മടങ്ങുന്നവരാണ് ഇവര്‍. അതേസമയം ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ നിരക്ക് കൂടുതലാണ്.

ഇതിനിടെ നെറ്റ് മൈഗ്രേഷന്‍ നിരക്കുകള്‍ പുറത്തുവന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും കുടിയേറ്റം ഉയര്‍ന്ന തോതില്‍ തുടരുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാന്‍ ഇമിഗ്രേഷന്‍ സിസ്റ്റം കടുപ്പിക്കുമെന്നാണ് മൈഗ്രേഷന്‍ & സിറ്റിസണ്‍ഷിപ്പ് മന്ത്രി സീമാ മല്‍ഹോത്രയുടെ പ്രഖ്യാപനം.

  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  • പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍
  • യുകെ യാത്രയ്ക്ക് ചെലവ് കൂടും, രാജ്യത്തു പ്രവേശിയ്ക്കാന്‍ 10 പൗണ്ട് അധികം ഈടാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions