ഇമിഗ്രേഷന്‍

കുടിയേറ്റക്കാര്‍ക്ക് ഇ-വിസ കിട്ടാക്കനി; 10 ലക്ഷം പേര്‍ക്ക് ഇപ്പോഴും സുപ്രധാന രേഖ കൈയില്‍ കിട്ടിയിട്ടില്ല


കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ (ഇ-വിസകള്‍)ഡിസംബറിന് അപ്പുറം അസാധു. എന്നാല്‍ പുതിയ ഇ-വിസകള്‍ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കവെയാണ് പുതിയ ഡിജിറ്റല്‍ രേഖ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ പെടാപ്പാട് പെടുന്നത്.

യുകെയിലെ പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കുന്നത് തെളിയിക്കാന്‍ ഫിസിക്കല്‍ രേഖയ്ക്ക് പകരം ഡിജിറ്റല്‍ ഇ വിസയിലേക്ക് മാറാനാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഫിസിക്കല്‍ എന്‍ട്രി വിസയും, റസിഡന്‍സ് പെര്‍മിറ്റും പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറ്റുന്നത്.

ഏകദേശം 4 മില്ല്യണ്‍ ആളുകളാണ് ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റ് കൈവശം വെയ്ക്കുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറയുന്നു. ഇവ ഡിസംബര്‍ 31നകം ഇ-വിസയിലേക്ക് മാറാനാണ് നിര്‍ദ്ദേശം. ഏകദേശം 3.1 മില്ല്യണ്‍ ആളുകള്‍ക്ക് ഡിജിറ്റല്‍ രേഖ കൈയില്‍ കിട്ടിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണ്.

ഇ-വിസകളില്‍ നിരവധി പിശകുകള്‍ കടന്നുകൂടിയതാണ് പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ആനുകൂല്യങ്ങള്‍ തെറ്റായി റദ്ദാക്കുകയോ, വിദേശത്തേക്ക് പോകുകയും, യുകെയിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ ഇ-വിസ പ്രവര്‍ത്തിക്കുമോ തുടങ്ങിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഈ മാസം പുതിയ വിസ നിലവില്‍ വരുമെങ്കിലും ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗ്രേസ് പിരീഡ് മാര്‍ച്ച് വരെ ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ട്.

ഇ-വിസകള്‍ ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് ആയിരക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുമെന്ന് മനുഷ്യാവകാശ പ്രചാരകര്‍ പറയുന്നു. ഈ പ്രശ്‌നം നേരിട്ടവര്‍ക്ക് യുകെയില്‍ തങ്ങാന്‍ കഴിയുമെങ്കിലും ജോലി ചെയ്യാന്‍ അവകാശം തെളിയിക്കാനോ, വീട് വാടകയ്ക്ക് എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യം ഹോം ഓഫീ ഓഫീസും സമ്മതിക്കുന്നു.

ഈ മാസം അവസാനത്തോടെയാണ് ഹോം ഓഫീസ് ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് നീങ്ങുന്നത്. ഫിസിക്കലായി രേഖകള്‍ കൈവശം വെയ്ക്കുന്നത് ഇതോടെ അവസാനിക്കും. ഇ-വിസകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിരവധി ആളുകള്‍ക്ക് ഇത് ലഭിച്ചിട്ടില്ല. 10 വര്‍ഷത്തെ കഠിനമായ വിസാ റൂട്ടിലുള്ളവരാണ് പ്രധാനമായും ഇതിന്റെ പ്രശ്‌നം നേരിടുന്നത്.

കുറഞ്ഞ വരുമാനമുള്ള, കറുത്ത വര്‍ഗ്ഗക്കാരാണ് പ്രധാനമായും ഈ വിസയിലുള്ളത്. ഈ വിസയിലുള്ളവര്‍ക്ക് റിന്യൂ ചെയ്ത് ലഭിക്കാന്‍ പോലും ഒരു വര്‍ഷത്തെ കാലതാമസമുണ്ട്. പുതുക്കാനായി അപേക്ഷ നല്‍കി, ഒപ്പം ഇ-വിസയ്ക്കും അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിസ തെളിവ് നല്‍കാന്‍ സാധിക്കാതെ വരുന്നതോടെ ജോലി ചെയ്യാനും, താമസിക്കാന്‍ സ്ഥലം കണ്ടെത്താനും വരെ പ്രതിസന്ധി നേരിടുകയാണ് പലരും.

  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  • പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍
  • യുകെ യാത്രയ്ക്ക് ചെലവ് കൂടും, രാജ്യത്തു പ്രവേശിയ്ക്കാന്‍ 10 പൗണ്ട് അധികം ഈടാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions