ഇമിഗ്രേഷന്‍

യുകെ യാത്രയ്ക്ക് ചെലവ് കൂടും, രാജ്യത്തു പ്രവേശിയ്ക്കാന്‍ 10 പൗണ്ട് അധികം ഈടാക്കും

യുകെയില്‍ പ്രവേശിക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) ഉള്‍പ്പെടാത്ത യാത്രക്കാര്‍ 10 പൗണ്ട് നല്‍കണമെന്ന പുതിയ ചട്ടം ജനുവരി 8 മുതല്‍ പ്രാബല്യത്തിലായി. യൂറോപ്പിലുടനീളം താമസിക്കുന്ന ഇയു ഇതര പൗരന്മാര്‍ ഇനി മുതല്‍ യുകെയില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് (ഇടിഎ) ഫീസ് നല്‍കണം.യൂറോപ്യന്‍ യൂണിയന്‍പൗരന്മാരും ഉടന്‍ തന്നെ 10 പൗണ്ട് (12 യൂറോ) ഫീസ് അടയ്ക്കേണ്ടി വരുമെന്നാണ് വിവരം.

വിനോദസഞ്ചാരികളെ പോലുള്ള വീസ രഹിത യാത്രക്കാര്‍ യുകെയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട എന്‍ട്രി അനുമതിയാണിത്. 10 പൗണ്ട് ആണ് ഫീസ് നല്‍കേണ്ടത്. 2 വര്‍ഷമാണ് കാലാവധി. ഇക്കാലയളവില്‍ യുകെയിലേയ്ക്ക് ഒന്നിലധികം തവണ പ്രവേശിക്കാം. യുഎസ്എയുടെ ഇഎസ്​ടിഎ വീസ ഒഴിവാക്കലിന്റെ മാതൃകയിലാണ്, കൂടാതെ ടൂറിസം, ഹ്രസ്വകാല താമസങ്ങള്‍, കുടുംബ അവധികള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം യാത്രകള്‍ക്കും ഇത് ആവശ്യമാണ്.

യുകെയുടെ ഇടിഎ മൂന്ന് ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചത്; ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇടിഎ ആവശ്യമാണ്. 2025 ജനുവരി 8 മുതല്‍, അമേരിക്കക്കാര്‍, ഇന്ത്യക്കാര്‍, കാനഡക്കാര്‍, ഓസ്ട്രേലിയക്കാര്‍, ന്യൂസിലന്‍ഡുകാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ഇയു ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇടിഎ ആവശ്യമാണ്.

ഇയുവില്‍ താമസിക്കുന്നുണ്ടെങ്കിലും ഇയു ഇതര പൗരനാണെങ്കില്‍ പോലും ഇയു പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ ഇനി മുതല്‍ ഇടിഎ ആവശ്യമാണ്. അവസാന ഘട്ടത്തില്‍ ഇയു, ഇഇഎ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്കിയ, ഡെന്‍മാര്‍ക്ക്, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്​ലന്‍ഡ്,ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്റൈ്റന്‍, ലിത്വാനിയ, മക്സാല്‍റ്റാന്‍, മൊണാക്കോ, നെതര്‍ലന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മറിനോ, സ്ളൊവാക്യ, സ്ളോവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, വത്തിക്കാന്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 2 മുതല്‍ ഇടിഎ ആവശ്യമാണ്.

ഐറിഷ് പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്കു മാത്രമാണ് ഇളവുള്ളത്. (യുകെയ്ക്കും അയര്‍ലണ്ടിനും ഇടയിലുള്ള കോമണ്‍ ട്രാവല്‍ ഏരിയ കാരണം). യുകെ ഇരട്ട പൗരത്വമുള്ളവര്‍ക്ക് അവരുടെ യുകെ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രകളില്‍ ഇടിഎ ആവശ്യമില്ല. എന്നാല്‍ ബ്രിട്ടീഷ് പങ്കാളിയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും ഇടിഎ ആവശ്യമാണ്.


യുകെ വീസ ഉടമകള്‍ അല്ലെങ്കില്‍ യുകെയില്‍ റെസിഡന്‍സി സ്റ്റേറ്റസുള്ള ആരെങ്കിലും (ഉദാഹരണത്തിന് ബ്രക്സിറ്റിന് മുമ്പ് താമസം മാറിയവരും സെറ്റില്‍ഡ് അല്ലെങ്കില്‍ പ്രീ-സെറ്റില്‍ഡ് സ്റ്റേറ്റസുള്ളവരുമായ ഇയു പൗരന്മാര്‍) ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡില്‍ താമസിക്കുകയും അയര്‍ലന്‍ഡ്, ഗുര്‍ന്‍സി, ജഴ്സി അല്ലെങ്കില്‍ ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരുമെങ്കില്‍ ഇടിഎ ആവശ്യമില്ല. അല്ലാത്തപക്ഷം എല്ലാവര്‍ക്കും ആവശ്യമാണ്.

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ, ബ്രിട്ടീഷ് പങ്കാളിയുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍, യുകെയിലൂടെ കേവലം യാത്ര ചെയ്യുന്ന എയര്‍ലൈന്‍ യാത്രക്കാര്‍. അവധി ദിനങ്ങളും കുടുംബ താമസവും പോലുള്ള ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കാണ് ഇടിഎ ഉദ്ദേശിക്കുന്നത് - ഇത് ആളുകളെ 180 ദിവസത്തില്‍ കൂടുതല്‍ യുകെയില്‍ താമസിക്കാനോ യുകെയില്‍ ജോലി ചെയ്യാനോ അനുവദിക്കുന്നില്ല.

യാത്രയ്ക്ക് മുന്‍പായി ഓണ്‍ലൈനിലോ യുകെ ഇടിഎ ആപ്പിലോ അപേക്ഷിക്കണം. സാധാരണയായി മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകളിന്മേല്‍ നടപടിയുണ്ടാകുമെന്നാണ് യുകെ സര്‍ക്കാര്‍ പറയുന്നതെങ്കിലും ചിലപ്പോള്‍ കാലതാമസം വന്നേക്കാം. ഇടിഎ അനുമതി ലഭിച്ച ശേഷമേ യുകെയില്‍ പ്രവേശിക്കാന്‍ കഴിയൂ. ഇടിഎ ലഭിച്ചാല്‍ യുകെയിലേക്ക് ഒന്നിലധികം യാത്രകള്‍ നടത്താം. ഇക്കാലയളവില്‍ പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ടെങ്കില്‍ വീണ്ടും പുതിയ ഇടിഎയ്ക്ക് അപേക്ഷിക്കണം. ഗ്രൂപ്പായി അപേക്ഷകള്‍ ചെയ്യാന്‍ കഴിയില്ല. ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ഇടിഎ നിര്‍ബന്ധമാണ്. എന്നാല്‍ മറ്റൊരാള്‍ക്കു വേണ്ടി അപേക്ഷിക്കാം.

  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  • പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍
  • യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തണമെങ്കില്‍ ട്യൂഷന്‍ ഫീസും 9 മാസം ജീവിക്കാനുള്ള ചെലവും കാണിക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions