യു.കെ.വാര്‍ത്തകള്‍

യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.

യുകെയിലും എന്‍എച്ച്എസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ആരുമായും ഇടപെടരുത്. ശൈത്യകാലത്തെ പ്രതിസന്ധിയിലാണ് എന്‍എച്ച്എസ്.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് വ്യാപനമുണ്ടാകും. രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ മുന്‍കരുതലെടുക്കുക. ചെറിയ കുട്ടികളില്‍ വരെ രോഗം വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions