ചരമം

വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്

ഒരു മാസം മുമ്പ് വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന് (തിങ്കളാഴ്ച) യുകെയില്‍ നടക്കും. രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

ഏറെക്കാലമായി വൂള്‍വര്‍ഹാംപ്ടണില്‍ തനിച്ചു കഴിയുകയായിരുന്നു ജെയ്സണ്‍ ജോസഫ്. തുടര്‍ന്ന് ഡിസംബര്‍ 11-ാം തീയതിയാണ് ജെയ്സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്‌നാനായ സമുദായ അംഗമായ ജെയ്‌സന്റെ മരണം വൈകിയാണ് എല്ലാവരും അറിഞ്ഞത്. ജെയ്സണ്‍ വര്‍ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Our Lady of Lourdes Parish Summer Hill, Kingswinford, Dudley, DY6 9JG

സെമിത്തേരിയുടെ വിലാസം

Bushbury Cemetry, Underhill Lane, Wolverhampton, WV10 7JG

  • കോട്ടയത്ത് യുവ ഡോക്ടറെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
  • ഇരവിപുരം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
  • ലണ്ടനിലെ ആന്റണി മാത്യുവിന് 22ന് മലയാളി സമൂഹം വിടയേകും
  • റോണവ് പോളിന് അന്ത്യയാത്രാമൊഴിയേകാന്‍ യുകെ മലയാളികള്‍; പൊതുദര്‍ശനവും സംസ്കാരവും 18ന്
  • ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം
  • മിനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരി മരണമടഞ്ഞു
  • യുകെയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ആന്റണി മാത്യു ലണ്ടനില്‍ അന്തരിച്ചു
  • യുകെ മലയാളിയുടെ പിതാവ് നിര്യാതനായി
  • റൂഫസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച
  • മക്കളെ കാണാനായി ലണ്ടനിലെത്തി രണ്ടാം ദിവസം തിരുവനന്തപുരം സ്വദേശിയുടെ വിയോഗം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions