നാട്ടുവാര്‍ത്തകള്‍

അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി കടന്നുവരുന്നു. ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ആണ് ചികിത്സാരംഗത്തേക്ക് എത്തുന്നത്‌. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം.

ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.


ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ സഹോദരന്‍ ജെമിന്‍ ജോസഫ് ഡബ്ലിനില്‍ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ജോലി ചെയ്യുന്നു. ഇരുവരും സിറോ മലബാര്‍ കാതലിക് ചര്‍ച്ചിലെ സജീവ അംഗങ്ങളും ലൂക്കന്‍ യൂത്ത് ക്ലബ്, ലൂക്കന്‍ മലയാളി ക്ലബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.

  • പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്‍ തട്ടിയത് 800 കോടിയിലേറെ! വിവിധ പാര്‍ട്ടി നേതാക്കള്‍ക്കും പണം ഒഴുകി
  • ഡബ്ലിന്‍ കൗണ്ടി പീസ് കമ്മീഷണറായി പത്തനംതിട്ട സ്വദേശി കുരുവിള ജോര്‍ജ് അയ്യന്‍ കോവില്‍
  • 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈപ്പിടിയില്‍; കെജ്‌രിവാളും സിസോദിയയും തോറ്റു
  • പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയുടെ അഞ്ചംഗ സ്‌ക്വാഷ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം
  • 'പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തു, അതിക്രമം നേരിട്ടുകണ്ടു'; വാളയാര്‍ കേസില്‍ സിബിഐയുടെ ഗുരുതര വെളിപ്പെടുത്തല്‍
  • ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന
  • കേരള ബജറ്റ് - 2025 ഒറ്റ നോട്ടത്തില്‍
  • UAE-യില്‍ നൂറിലധികം സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം
  • തട്ടിപ്പു കേസ് പ്രതി അനന്തു കൃഷ്ണന്‍ വക്കീല്‍ ഫീസായി 40 ലക്ഷം നല്‍കിയെന്ന് അഡ്വ. ലാലി വിന്‍സന്റ്
  • കൈകളും കാലുകളും ബന്ധിച്ച നിലയില്‍ 40 മണിക്കൂര്‍ നീണ്ട യാത്ര...'; അമേരിക്ക അമൃത്സറില്‍ 'തള്ളി'യവര്‍ക്ക് പറയാനുള്ളത്..
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions