ലണ്ടന്‍: ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഗില്‍ബെര്‍ട്ട് റോമന്‍ ആണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം പുലര്‍ച്ചെ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ആദ്യകാല മലയാളി കൂടിയായിരുന്ന ഗില്‍ബെര്‍ട്ട് ഇവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ ചിരപരിചിതനായിരുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു ഗില്‍ബെര്‍ട്ട് റോമന്‍. അവിടെ വച്ച് മരണം സംഭവിച്ചതിനാല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. 2000 -ന്റെ തുടക്കത്തില്‍ ആണ് ഗില്‍ബെര്‍ട്ട് റോമന്‍ യുകെയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗില്‍ബെര്‍ട്ട് . കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗത്തിന്റെന്റെ ഞെട്ടലിലാണ് ഈസ്റ്റ് ഹാമിലെ മലയാളി സമൂഹം.ഭാര്യ ഫ്രീഡ ഗോമസ്, മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.