എഡിന്‍ബറോ/പിറവം: അവധിക്ക് നാട്ടില്‍ എത്തി കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളി പിറവം രാമമംഗലം സ്വദേശി ലിയോ ജോണ്‍ (53) ന്റെ സംസ്കാരം നാളെ (ശനിയാഴ്ച) നാട്ടില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് ലിയോ ജോണ്‍ മരണമടഞ്ഞത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കോട്ട് ലന്‍ഡിലെ ഇന്‍വെര്‍നസില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് പോന്നിരുന്നു.
ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്ട് ലന്‍ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇന്‍വെര്‍നെസ് സ്മിത്ത്ടോണ്‍ സെന്റ് കൊളംബിയ ചര്‍ച്ചില്‍ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകള്‍ നടക്കും.