യു.കെ.വാര്‍ത്തകള്‍

മേഗനുമായി ആവശ്യത്തിന് പ്രശ്‌നങ്ങളുള്ള ഹാരിയെ നാടുകടത്തില്ലെന്ന് ട്രംപ്


വാഷിങ്ടണ്‍: ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹാരിക്കെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും ട്രംപ് പറഞ്ഞു. ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ഹാരിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് യു.എസ് വിസ ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്ത വരുത്തി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്.

ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഹാരിക്കെതിരായ വിസ കേസ് താന്‍ കുത്തിപ്പൊക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹാരിയെ താന്‍ ഏകനായി വിടും. ഭാര്യയുമായി അയാള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഭയങ്കരിയായ സ്ത്രീയാണ് മേഗന്‍ മാര്‍ക്കിളെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഡോണള്‍ഡ് ട്രംപിനെതിരെ മേഗന്‍ മാര്‍ക്കിള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2020ലാണ് ഹാരി ഭാര്യക്കൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് എത്തിയത്. കൊക്കൈയ്ന്‍, കഞ്ചാവ്, രാസലഹരി എന്നിവ ഉപയോഗിച്ചിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വിസ അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ഹാരി വെളിപ്പെടുത്തിയിരുന്നോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വെളിപ്പെടുത്തലിന് ശേഷവും ഹാരിക്ക് എങ്ങനെ വിസ ലഭിച്ചുവെന്നും പലകോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു.

ഇതിനിടെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഹാരിയുടെ വിസ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. എന്നാല്‍, ഹാരിയുടെ വിസ വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. യു.എസിലെ വിസനിയമം അനുസരിച്ച് ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ വിസ ലഭിക്കുന്നതിനുള്ള തടസമാണ്. ഇതിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിട്ടും എങ്ങനെ അദ്ദേഹത്തിന് വിസ ലഭിച്ചുവെന്നാണ് ചിലര്‍ ചോദ്യം ഉയര്‍ത്തിയത്.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions