യു.കെ.വാര്‍ത്തകള്‍

മന്ത്രിയുടെ രാജിയ്ക്കു പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും

അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച ഹെല്‍ത്ത് മിനിസ്റ്റര്‍ ആന്‍ഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ മാപ്പുചോദിച്ച് മറ്റൊരു എംപി കൂടി. വാട്‌സ്ആപ്പിലെ മെസേജുകള്‍ തെറ്റാറ്റായി പോയെന്നും മാപ്പു ചോദിക്കുന്നുവെന്നും ബേണ്‍ലി എംപി ഒലിവര്‍ റയാന്‍ പറഞ്ഞു.

നേരത്തെ ആന്‍ഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക കൂടി ചെയ്താണ് പ്രശ്‌നം ലേബര്‍പാര്‍ട്ടി ഒതുക്കിയത്.

ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുകയാണ് എംപിയുടെ ക്ഷമ ചോദിക്കല്‍. നിലവില്‍ എംപിക്കെതിരെ നടപടിയെടുത്തിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേബര്‍പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യാത്ത വയസ്സായയാള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിനെയുടെ കമന്റ് വിവാദമായിരുന്നു. വംശീയ വിദ്വേഷം കലര്‍ന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 72 കാരി പ്രാദേശിക കൗണ്‍സിലര്‍ക്ക് പ്രദേശത്തെ ബീന്‍ ശേഖരണത്തെ കുറിച്ച് പരാതിയുമായി എഴുതിയ കത്താണ് പ്രകോപനത്തിന് കാരണം.

മാത്രമല്ല ജൂതര്‍ ചാര സംഘടന അംഗങ്ങളാണെന്ന തരത്തിലുള്ള കമന്റും വിവാദമായി. ഏയ്ഞ്ചല റെയ്‌നയെ കുറിച്ചുള്ള ലൈംഗീകത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെ കുറിച്ചുള്ള വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ലേബര്‍ പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കണമെന്നും വാക്കുകള്‍ നിയന്ത്രിക്കാന്‍ ഉപദേശിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.



  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions