ഈജിപ്തിലെ ഹര്‍ഘാഡയില്‍ നിന്നും ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ഏഥന്‍സിസില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ നല്‍കി. പൈലറ്റ് ബ്വോധരഹിതനായതോടെ ക്രൂ അംഗങ്ങള്‍ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ധൃതി പിടിച്ചെത്തി. ഇതോടെ അരുതാത്തത് എന്തോ സംഭവിച്ചു എന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ടായി. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു സംഭവം.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആരെങ്കിലും ഉണ്ടോ എന്ന് ജീവനക്കാര്‍ വിളിച്ചു ചോദിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് പൈലറ്റിന് സുഖമില്ലെന്നും അടിയന്തിരമായി വൈദ്യ സഹായം ആവശ്യമാണെന്നും അറിയിക്കുന്നത്.
ഇതോടെ യാത്രക്കാരും ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സഹ പൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പാരാമെഡിക്സ് വിമാനത്തില്‍ എത്തുകയും പൈലറ്റിനു വേണ്ട ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.