ചരമം

യുകെയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു


ലണ്ടന്‍ : യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്‍ത്താംപ്ടണിലെ അബിങ്ടണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോര്‍ത്താംപ്ടണില്‍ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കള്‍.


ഉളിക്കല്‍ മണ്ഡപപ്പറമ്പ് വയത്തൂര്‍ യുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൂത്തൂര്‍ പി.സി. ഔസേപ്പച്ചന്‍, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: റോജേഴ്സ് ജോസഫ് (പ്രഫ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി), റോബര്‍ട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). സംസ്കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions