ചരമം

ലണ്ടനിലെ മലയാളി ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശിനി

ലണ്ടന്‍/അങ്കമാലി: യുകെ മലയാളിയായ ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് തിങ്കളാഴ്ച രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ്‌ വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.

ഇരുപത് വര്‍ഷം മുന്‍പാണ് സുരഭിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഈസ്റ്റ്‌ സസക്സ് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഷാജു പി. ജോണ്‍, ജോഷി പി. ജോണ്‍, ഷിബു പി. ജോണ്‍, ബിജു പി. ജോണ്‍ (ഇരുവരും സ്റ്റോക്ക് ഓണ്‍ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയില്‍ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഈസ്റ്റ്‌ സസക്സ് ടണ്‍ബ്രിഡ്ജ് വെല്‍സിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയായിരുന്നു സുരഭി . അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തില്‍ ഉള്ള വിയോഗം കടുത്ത വേദനയാണ് ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്.

മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ ദൃശ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ കാണാം.

https://youtu.be/xV_fNagMsBE

  • നാഗര് വീട്ടില്‍ രാധമ്മയുടെ സ്മരണാഞ്ജലി
  • ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി കാന്‍സര്‍ ബാധിച്ചു നാട്ടില്‍ മരണമടഞ്ഞു
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച
  • മറിയാമ്മ മത്തായി നിര്യാതയായി
  • യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി
  • സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു
  • നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച
  • മലയാളി നഴ്സ് കുവൈറ്റില്‍ അന്തരിച്ചു; വിട വാങ്ങിയത് കണ്ണൂര്‍ സ്വദേശിനി
  • മലയാളി വ്യവസായിയായ പുഷ്കാസ് വാസു ലണ്ടനില്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions