ലണ്ടന്‍: യുകെ മലയാളിസമൂഹത്തിനു ഞെട്ടലായി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. ഈസ്റ്റ് ലണ്ടനിലെ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പുഷ്കാസ് വാസു (66) ആണ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ലണ്ടനില്‍.
തിരുവനന്തപുരം കാപ്പില്‍ എം.എം ഹൗസില്‍ പരേതനായ എന്‍. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്കാസ്. നീതു പുഷ്കാസ്, നിധി പുഷ്കാസ് എന്നിവര്‍ മക്കളാണ്.
മുന്‍ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദര പുത്രനാണ്. ദീര്‍ഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയില്‍ 'എഡ്ഗാര്‍ വൈന്‍സ്' എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവര്‍ത്തകനും ലൈഫ് മെംബറുമായിരുന്നു.
എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന പുഷ്കാസ് അസോസിയേഷന്റെ ചീഫ് ഫിനാന്‍സ് ഓഫിസറായും ഡയറക്ടറായും പ്രവvത്തിച്ചു. നാട്ടിലും ബിസിനസ് രംഗത്ത് സജീവമായിരുന്നു.