നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സന്തോഷ് ശിവദാസന്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത് കുടുംബം തള്ളുന്നു.

ജോലി കിട്ടിയിട്ട് 13 മാസമേ ആയിട്ടുള്ളൂ. മേഘ അവസാനമായി ആരോടാണ് സംസാരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍പ്പാത ഇല്ലെന്നും എന്തിന് അങ്ങോട്ടേക്ക് പോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പിതാവ് മധുസൂധനന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

  • എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി; തുഷാറും പുറത്ത്
  • അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍
  • ഇന്ത്യയിലേക്ക് വരുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിച്ചു; കപ്പലിന് തീപിടിച്ചു
  • 13 വര്‍ഷമായി കോമയില്‍; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി
  • നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ്
  • 'പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; ഇയാള്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്'- വെള്ളാപ്പള്ളി നടേശന്‍
  • 'കോംപ്രമൈസാക്കി'; ​ഗണേഷ്കുമാര്‍ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; ഇനി വിവാദത്തിനില്ലെന്ന് ബിന്ദു മേനോന്‍
  • സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി
  • മന്ത്രി ഗണേഷിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സ്‌ത്രീയ്‌ക്കൊപ്പം ബെഡ്‌റൂമില്‍ കണ്ടെന്ന് ഭാര്യ, പോലീസ് സഹായിച്ചില്ല
  • കോട്ടയത്ത് ദമ്പതിമാര്‍ മുറിയില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍; മൂന്നുവയസുള്ള കുട്ടി സുരക്ഷിതന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions