സിനിമ

സാമന്ത സംവിധായകനുമായി പ്രണയത്തില്‍?


സാമന്തയും സംവിധായകന്‍ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ സംവിധായകന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിര്‍മ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രമാണിത്.

ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.

എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ഞാന്‍ സ്നേഹവും ആശംസകളും നല്‍കുന്നു” എന്നാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ശ്യാമലി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

2015ലാണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിശാല്‍ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്റ എന്നീ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ അവര്‍ ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പോ എന്നിവയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, രാജും സാമന്തയും ഡേറ്റിങ്ങില്‍ ആണോ എന്നതില്‍ സ്ഥിരീകരണമൊന്നുമില്ല. രാജും ശ്യാമിലിയും വേര്‍പിരിഞ്ഞതായും റിപ്പോര്‍ട്ടുകളില്ല. സാമന്തയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ശുഭം മെയ് 9ന് ആണ് റിലീസ് ചെയ്തത്. പ്രവീണ്‍ കണ്‍ഡ്രെഗുല ആണ് സംവിധാനം.

സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞിരുന്നു. നാഗചൈതന്യ വീണ്ടും വിവാഹിതനാവുകയും ചെയ്തു.

  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  • ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീന്‍ ചിറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions