യു.കെ.വാര്‍ത്തകള്‍

ബക്കിഗ്ഹാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി മലയാളി നഴ്സ് പ്രബിന്‍ ബേബി

ലണ്ടന്‍: അന്തരാഷ്ട്ര നഴ്‌സിങ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്സ് പ്രബിന്‍ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ലിസ്റ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ പ്രബിന്‍ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ അതിഥിയായി പ്രവേശനം കിട്ടിയത്. 'സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' മെംബറും, മുന്‍ ഭാരവാഹികൂടിയാണ് പ്രബിന്‍. ആതുര സേവന രംഗത്തെ പ്രവര്‍ത്തന മികവിനും, അര്‍പ്പണ മനോഭാവത്തിനും ഉള്ള അംഗീകാരമായിട്ടാണ് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രബിന്റെ പേര് ട്രസ്റ്റ് നിര്‍ദ്ദേശിച്ചതും, പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും.

ബാക്കിഗ്ഹാം പാലസിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, രാജ്ഞി കാമിലാ, രാജകുമാരി ആനി, പ്രിന്‍സ് എഡ്വേര്‍ഡ്, എഡിന്‍ബര്‍ഗ് ആന്‍ഡ് ഗ്ലോസ്റ്റര്‍ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിന്റെ ഉന്നത വ്യക്തികള്‍ നേതൃത്വം വഹിച്ചു. ബഹുമുഖ പ്രതിഭകളും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖര്‍ ഗാര്‍ഡന്‍ പങ്കുചേര്‍ന്നിരുന്നു.

കമ്മ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും, അവരുടെ പൊതുസേവനത്തിന് ആദരവ് അര്‍പ്പിക്കുന്നതിക്കുന്നതിനുമായി, 1860 മുതല്‍ രാജകുടുംബം ഗാര്‍ഡന്‍ പാര്‍ട്ടികള്‍ വര്‍ഷം തോറും നടത്തിവരുന്നുണ്ട്.

ഗാര്‍ഡന്‍ പാര്‍ട്ടി ദിനങ്ങളില്‍ ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ കൊട്ടാര കവാടങ്ങള്‍ തുറക്കുകയും, അതിഥികളുടെ പ്രവേശനം ആരംഭിക്കുകയും ചെയ്യും. അതിഥികളുടെ പ്രവേശനം തുടങ്ങി ഒരു മണിക്കൂറിനു ശേഷം രാജകുടുംബത്തിലെ അംഗങ്ങള്‍ എത്തുകയും, സൈനിക ബാന്‍ഡ് ദേശീയഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് പരിപാടി ഔദ്യോഗികമായി ആരംഭിക്കുക. തുടര്‍ന്ന് രാജ കുടുംബം അതിഥികളെ നേരില്‍ക്കാണുവാന്‍ സമയം കണ്ടെത്തും.

ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ സാധാരണ നല്‍കുന്നത് ചായ, സാന്‍ഡ്വിച്ചുകള്‍, ക്രീമും ജാമും ചേര്‍ത്ത റൊട്ടികള്‍, വിക്ടോറിയ സ്പോഞ്ച് കേക്കുകള്‍ അടക്കം ഇനങ്ങളാണ്. പലപ്പോഴും സ്വാദിഷ്ടമായ കസ്റ്റാര്‍ഡ് നിറച്ച പൈ, മിനി-പൈ കൂടാതെ മറ്റു ചെറു പലഹാരങ്ങളും നല്കപ്പെടാറുണ്ട്. പക്ഷെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലിരുന്ന് രാജകുടുംബങ്ങളടക്കം, വിശിഷ്ഠ വ്യക്തികൊളോടൊപ്പം സമയം ചിലവഴിക്കുവാന്‍ കിട്ടുന്ന അവസരമാണ് മുഖ്യം.

ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് എന്‍ എച്ച് എസ ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്സായ പ്രബിന്‍ ബേബി തിരുവല്ലാക്കാരിയാണ്. യു കെ യില്‍ എത്തി അഞ്ചു വര്‍ഷക്കാലത്തിനിടെ തന്നെ, തന്റെ മിടുക്കും, സംഘാടക പാഠവവും, നഴ്‌സിങ് മേഖലകളിലും, സഹപ്രവര്‍ത്തകര്‍ക്കിടയിലും, ട്രസ്റ്റിലും ശ്രദ്ധേയമാക്കുവാന്‍ പ്രബിനു കഴിഞ്ഞിരുന്നു. നവാഗതരായ ജോലിക്കാരുടെ ഉന്നമനത്തിനും, സഹായത്തിനും പ്രശംസനീയമായ തലത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും, ആകര്‍ഷകമായ നേതൃത്വ പാഠവവും മനസ്സിലാക്കി ട്രസ്റ്റ് പ്രസ്തുത മേഖലയില്‍ കോര്‍ഡിനേറ്ററാക്കി ഉയര്‍ത്തിയ പ്രബിന്‍, പേഷ്യന്റ് എക്‌സ്പീരിയന്‍സ് നഴ്‌സായിട്ടാണ് ജോലി നോക്കുന്നത്.

  • 25 വര്‍ഷം യുവതിയെ അടിമയാക്കി ക്രൂരപീഡനം; 56 കാരി കുറ്റക്കാരിയെന്ന് കോടതി
  • ലൂട്ടന്‍ മലയാളികള്‍ക്ക് വേദനയായി സ്റ്റെഫാന്‍ വര്‍ഗീസിന്റെ വിയോഗം
  • 'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • ക്രിമിനലുകള്‍ പെരുകുമ്പോള്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനകളുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി
  • യുകെ ഭവനവിപണിയില്‍ ബജറ്റ് ഷോക്ക്! ചില മേഖലകളില്‍ നിരക്ക് കൂടുതലും കുറവും
  • സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ
  • റിഫോം യുകെയ്ക്ക് അഞ്ച് പോയിന്റ് ലീഡ്; ഒരു പോയിന്റ് വ്യത്യാസത്തില്‍ ലേബറും ടോറികളും
  • 80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
  • കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions