യു.കെ.വാര്‍ത്തകള്‍

കേംബ്രിഡ്ജ് സര്‍വകലാശാല ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി



ഗുവാഹത്തി: കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിന്‍ഡല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷനലിന്റെ സ്ട്രാറ്റജിക് ഹയര്‍ എജ്യുക്കേഷന്‍ അഡൈ്വസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. കേംബ്രിഡ്ജിനു പുറമേ ഓക്‌സ്ഫഡ്, ടൊറന്റോ, മൊണാഷ് സര്‍വകലാശാലകള്‍, മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവയിലെ അംഗങ്ങള്‍ അടങ്ങുന്ന സമിതിയാണിത്.

ശിവസാഗര്‍ സ്വദേശിയായ ഉപാസന ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, സാമൂഹികനീതി, ലിംഗനീതി എന്നീ മേഖലകളില്‍ ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിഐഎസ്എസ്) ഫാക്കല്‍റ്റി അംഗമായും പ്രവര്‍ത്തിച്ചു.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions