യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ദശലക്ഷക്കണക്കിന് പേര്‍ സാമ്പത്തിക ഞെരുക്കത്തില്‍; പത്തിലൊരാള്‍ ഒരു പൗണ്ട് പോലും സമ്പാദിക്കുന്നില്ലെന്ന്

യുകെയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സാമ്പത്തികമായി പുറകിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുതിര്‍ന്നവരുടെ കാര്യമെടുത്താല്‍ പത്തു പേരില്‍ ഒരാള്‍ സാമ്പത്തികമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്തവരാണ്. ഈ സാഹചര്യം പലരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്‌സി‌എ) ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേയില്‍ പറയുന്നു.

കടബാധ്യത പലരെയും ശാരീരിക ദുരിതത്തിലാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യത ഉള്ളവരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കടുത്ത തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഫ്‌സി‌എയുടെ ഫിനാന്‍ഷ്യല്‍ ലൈവ്സ് സര്‍വേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഒരു മാനദണ്ഡമാണ്. ഏകദേശം 18, 000 ആളുകളോട് അവര്‍ എങ്ങനെ പണം വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് കാര്യങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത്.

യുകെയിലെ മുതിര്‍ന്ന ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 13 ദശലക്ഷം ആളുകള്‍ക്ക് സാമ്പത്തിക പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനുമപ്പുറം കടബാധ്യത ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ബില്‍ പേയ്മെന്റുകള്‍ മുടങ്ങാനുള്ള സാഹചര്യവും ഉണ്ട്. ആകെ 2.8 ദശലക്ഷം ആളുകള്‍ക്ക് സ്ഥിരമായ ക്രെഡിറ്റ് കാര്‍ഡ് കടമുണ്ട്. പലര്‍ക്കും കടുത്ത രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഡാറ്റ കാണിക്കുന്നതായി എഫ്‌സി‌എയില്‍ നിന്നുള്ള സാറാ പ്രിച്ചാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

  • യുകെയിലെ മലയാളി സംരഭകര്‍ക്ക് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി
  • സമ്മര്‍ ക്യാമ്പില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ 76-കാരനായ അധ്യാപകന് 24 വര്‍ഷം ജയില്‍
  • ലിഡില്‍ മിനിമം വേജ് മണിക്കൂറിന് 14.45 പൗണ്ട്; നാലാഴ്ച പറ്റേണിറ്റി ലീവും
  • യുകെയില്‍ വിസ ചട്ടലംഘനം; കെയര്‍ ഹോമുകളുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കി ഹോം ഓഫീസ്, മലയാളി ജീവനക്കാരും ആശങ്കയില്‍
  • 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും വിവാദ പി ആര്‍ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • എപ്സ്റ്റീനുമായി മുന്‍ അംബാസഡര്‍ക്ക് ബന്ധം; മാപ്പു ചോദിച്ച് കീര്‍ സ്റ്റാര്‍മര്‍
  • സമരം നിര്‍ത്താന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടിയ ശമ്പളവര്‍ധന പാക്കേജുമായി വെസ് സ്ട്രീറ്റിംഗ്
  • ഇംഗ്ലണ്ടില്‍ ഭവന രഹിതരായ അഭയാര്‍ത്ഥി കുടുംബങ്ങളുടെ എണ്ണം നാലു വര്‍ഷത്തിനിടെ അഞ്ചിരട്ടിയായി
  • രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്നത് കടുത്ത മഞ്ഞ് വീഴ്ച; ജാഗ്രത വേണം
  • വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത് ജലാശയത്തില്‍; കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions