യു.കെ.വാര്‍ത്തകള്‍

റിഫോം യുകെ പേടി; വിസ നിയന്ത്രണം കടുപ്പിക്കാനുംവിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് പുന സ്ഥാപിക്കാനും സര്‍ക്കാര്‍

റിഫോം യുകെ പാര്‍ട്ടി സ്വാധീനം ഉറപ്പിക്കുന്നതില്‍ വിറളി പൂണ്ട സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നീക്കവുമായി മുന്നോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം പാര്‍ട്ടിയുടെ മുന്നേറ്റമാണ് സര്‍ക്കാര്‍ നിലപാടുകളെ സ്വാധീനിക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ ഒരുകാലത്ത് കുടിയേറ്റക്കാര്‍ക്കായി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുകയാണ്.

അഭയാര്‍ത്ഥികളെ മറ്റൊരിടത്തേക്ക് അയയ്ക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. വന്‍ തോതില്‍ ചാനല്‍ കടന്ന് അനധികൃതമായി എത്തുന്നവരെ ഇനിയും സംരക്ഷിക്കേണ്ടിവന്നാല്‍ അത് ബ്രിട്ടനിലെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുമെന്നതാണ് സര്‍ക്കാരിനുള്ള സമ്മര്‍ദ്ദം. ഈ വര്‍ഷം ഇതുവരെ 12000 പേര്‍ ചാനല്‍ വഴി അനധികൃതമായി യുകെയിലെത്തി. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡിലെത്തുമെന്ന അവസ്ഥയാണ്. ഇങ്ങനെ ബോട്ടുകളിലും മറ്റും യുകെയിലെക്ക് എത്തുന്നവരെ മറ്റൊരു രാജ്യത്തിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

എന്നാല്‍ അല്‍ബേനിയ ഈ പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല. വിദേശ കെയറര്‍മാരെ ഒഴിവാക്കാനും പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷമാക്കിയും കുടിയേറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് പുനസ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നിര്‍ത്തിയതോടെ 1.4 ബില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ലാഭിച്ചതായി കീര്‍സ്റ്റാര്‍മര്‍ പറഞ്ഞു. വരുമാന പരിധി അനുസരിച്ച് വിന്റര്‍ ഫ്യുവല്‍ അലവന്‍സ് നല്‍കുന്ന രീതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions