ചരമം

ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം

ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.

കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം 2 പൈലറ്റുമാര്‍ക്കും എതിര്‍ദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍.

  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions