നാട്ടുവാര്‍ത്തകള്‍

തകരാറുകള്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച പറത്തിക്കൊണ്ടുപോകും

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം കൊണ്ടുപോകുന്നതില്‍ തീരുമാനമാകും.

അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.

വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങള്‍ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ബുധനാഴ്‌ച തിരുവനന്തപുരത്തെത്തും.

യുകെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയിസ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിലേക്ക് ലാന്‍ഡ് ചെയ്യാന്‍ കഴഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ലാന്‍ഡ് ചെയ്തതിന് ശേഷമാണ് സാങ്കേതിക തകരാറുണ്ടാകുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തില്‍ സംഭവിച്ച തകരാര്‍ പിന്നീട് സ്റ്റാര്‍ട്ടിംഗ് സിസ്റ്റത്തിലേക്ക് വ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് നിലവില്‍ എഫ്-35.

  • കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍
  • അനാരോഗ്യമെന്ന്; ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ
  • കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
  • എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാണ്ട്; സത്യസന്ധമായ ഉത്തരങ്ങള്‍ തേടി രക്ഷപ്പെട്ട ഏക വ്യക്തി വിശ്വഷ് കുമാര്‍ രമേശ്
  • ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കും എതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • മാസപ്പടിക്കേസില്‍ വീണയ്ക്ക് ഇഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം
  • നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
  • മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം
  • സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ ഇ ഡി നടപടി തുടരാം; അപ്പീല്‍ തള്ളി ഹൈക്കോടതി
  • ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions