യു.കെ.വാര്‍ത്തകള്‍

സാങ്കേതിക തകരാര്‍: ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി

യുകെയിലെ വിമാനത്താവളങ്ങളില്‍ സമീപകാലത്തു സാങ്കേതിക തകരാര്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഹീത്രുവില്‍ മണിക്കൂറുകള്‍ സേവനം മുടങ്ങി. ഒഴിവുകാല യാത്രകള്‍ക്കായി ഇറങ്ങിയവരെ ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയും ഹീത്രൂ വിമാനത്താവളത്തിലെ യാത്രാ ദുരിതം ബാധിച്ചു.

വിമാനത്താവളത്തിലെ ടണലുകളിലൊന്ന് അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഇന്നലെ യാത്രക്കാര്‍ ദുരിതത്തിലായത്. ചില സാങ്കേതിക പിഴവുകളെ തുടര്‍ന്ന് ടെര്‍മിനല്‍ 2 ഉം 3 ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ടണലുകളില്‍ ഒന്ന് അടച്ചിടേണ്ടി വന്നതിനാല്‍ ഇന്നലെ രാവിലെ യാത്രക്കാര്‍ക്ക് വലിയ കാലതാമസം അഭിമുഖീകരിക്കേണ്ടതായി വന്നു.

ഈ ടണല്‍ അടച്ചിട്ടതോടെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും യാത്രകള്‍ തടസപ്പെട്ടു. പല യാത്രക്കാരും, വിമാനം നഷ്ടപ്പെടാതിരിക്കാനായി ലഗേജുകളും തൂക്കി ഓടുന്നത് കാണാമായിരുന്നു. മറ്റുചിലരാകട്ടെ തങ്ങളുടെ വിധിയെ പഴിക്കുകയായിരുന്നു. 'ഭൂമിയിലെ നരകത്തില്‍ പെട്ട പ്രതീതി'യാണെന്നായിരുന്നു ഒരു യാത്രക്കാരന്‍ പ്രതികരിച്ചത്. ഏതായാലും, ഇപ്പോള്‍ ആ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഹീത്രൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടണല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. എങ്കിലും ദുരിതം മാറാന്‍ സമയമെടുക്കും.

  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  • നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
  • കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions