യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ യൂണിഫോമിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ ഇംഗ്ലണ്ടിലെ മാതാപിതാക്കള്‍; ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യം

ഇംഗ്ലണ്ടില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിന് വേണ്ടിവരുന്ന ചെലവ് കുതിയ്ക്കുന്നതിനിടെ സ്‌കൂള്‍ യൂണിഫോമിന്റെ വിലയും. ഇത് രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ഭൂരിപക്ഷം കുടുംബങ്ങളെയും സാരമായി ബാധിക്കുന്ന വിഷയവുമായിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാപിതാക്കളെ സഹായിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇംഗ്ലണ്ടിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനായി ഗ്രാന്റ് അനുവദിക്കണമെന്നാണ് യുകെയിലെ ഡെബ്റ്റ് അഡൈ്വസറായ മണി വെല്‍നെസ് ആവശ്യപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂള്‍ വസ്ത്രങ്ങള്‍ക്കായി 93 പൗണ്ട് മുതല്‍ 200 പൗണ്ട് വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

എന്നാല്‍ ഇംഗ്ലണ്ടിലെ 20 ശതമാനം കൗണ്‍സിലുകള്‍ മാത്രമാണ് ഈ വിധത്തില്‍ എന്തെങ്കിലും പിന്തുണ നല്‍കുന്നതെന്ന് മണി വെല്‍നെസ് കണ്ടെത്തി. ഇത് മുന്‍നിര്‍ത്തി സ്‌കൂള്‍ ക്ലോത്തിംഗ് ഗ്രാന്റ് നിര്‍ബന്ധമാക്കണമെന്നാണ് യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്.

സ്‌കൂളുകളില്‍ ബ്രാന്റഡ് ഐറ്റങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ നിയമമാറ്റം വരുത്തുന്നതായി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇതുവഴി 50 പൗണ്ട് ലാഭം കിട്ടുമെന്നാണ് ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നത്.

എന്നിരുന്നാലും, പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ഒരു സ്കൂള്‍ യൂണിഫോമിന്റെ ശരാശരി വില 340 പൗണ്ടില്‍ കൂടുതലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലുള്ളവര്‍ക്ക് ഏകദേശം 454 പൗണ്ടും ആണ്. താഴ്ന്ന വരുമാനമുള്ള പല കുടുംബങ്ങള്‍ക്കും ശരിയായ പിന്തുണയില്ലാതെ യൂണിഫോമുകള്‍ താങ്ങാനാവുന്നതല്ല എന്ന് മണി വെല്‍നസിലെ പോളിസി ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് ഓഫീസര്‍ ആദം റോള്‍ഫ് പറഞ്ഞു.

  • വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
  • ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
  • രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
  • 18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
  • ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
  • എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
  • ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
  • ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
  • അപ്രതീക്ഷിതമായി വിട പറഞ്ഞ കാസര്‍ഗോഡ് സ്വദേശിക്ക് ടെല്‍ഫോര്‍ഡില്‍ അന്ത്യവിശ്രമം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions