ഇമിഗ്രേഷന്‍

വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍

ലണ്ടന്‍: വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ ഗവേഷകര്‍ യുകെയിലേക്ക് വരാന്‍ മടിക്കുകയാണ്. ഇതിന്റെ ഫലമായി കാന്‍സര്‍ പരിശോധനയും ചികിത്സയും സംബന്ധിച്ച ഗവേഷണ പദ്ധതികള്‍ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23 വര്‍ഷക്കാലയളവില്‍ ഈ തുക 4,47,244 പൗണ്ട് ആയിരുന്നെങ്കില്‍ ഇപ്പോഴിത് 8,72,044 പൗണ്ട് ആയി പെരുകി. ഏകദേശം നാല്‍പതോളം പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ തുക മതിയാകും എന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച് യുകെയിലെ റിസര്‍ച്ച് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ആയ ഡോക്ടര്‍ ഇയാന്‍ ഫൗള്‍ക്ക്‌സ് പറയുന്നത്.

മാഞ്ചസ്റ്ററില്‍ ലിക്വിഡ് ബയോപ്സികള്‍ സൃഷ്ടിക്കുന്നതിനായി നടത്തുന്ന ഗവേഷണം ആറ് മാസമായി വൈകുകയാണ്. ശ്വാസകോശത്തിലെ കാന്‍സര്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തുവാന്‍ സഹായിക്കുന്നതിനുള്ള ഈ ഗവേഷണം മുടങ്ങാന്‍ കാരണമായത്, ഇതില്‍ പങ്കെടുക്കേണ്ട ഒരു പ്രമുഖ ഗവേഷകന്‍, തന്റെ കുടുംബത്തെ കൊണ്ടുവരുന്നത് താങ്ങാന്‍ ആവില്ല എന്ന് പറഞ്ഞ് ബ്രിട്ടനിലേക്ക് വരാന്‍ മടിച്ചതുകൊണ്ടായിരുന്നു. 2024ല്‍ മാത്രം കാന്‍സര്‍ റിസര്‍ച്ച് യുകെ മാഞ്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ജോലി അവസരങ്ങള്‍ 12 വിദേശ ഗവേഷകര്‍ നിരാകരിച്ചിട്ടുണ്ട്.

മാത്രമല്ല, ബ്രിട്ടനിലെ തുക, ഫ്രാന്‍സ്, ഓസ്സ്‌ട്രേലിയ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ ചെലവിനേക്കാള്‍ ശരാശരി 17 ശതമാനം കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ യുകെ ഒഴിവാക്കി അവര്‍ മറ്റു രാജ്യങ്ങള്‍ തേടുകയാണ്.

  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  • കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടിലും വെയില്‍സിലും ഏഴ് ലക്ഷം ജനസംഖ്യ വര്‍ധന; കുടിയേറ്റത്തിനെതിരെ മുറവിളി
  • അനധികൃത തൊഴിലാളികളെ പൊക്കാന്‍ ഇനി ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്
  • യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍; സ്‌കില്‍ഡ് വിസയ്ക്ക് ഡിഗ്രി അനിവാര്യം; കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions