ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തിയത്.ബഹുമാന്യ ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശ്ഷ്ട അതിഥി ആയിരുന്നു.
ഓണാഘോഷത്തോടെനുബന്ധിച്ചു മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കല്‍, ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികള്‍], കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍), ഓണപ്പാട്ട് (റാഗി സ്വിന്റണ്‍), നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്), തിരുവാതിര (LHA ടീം), നൃത്തശില്‍പ്പം (ആശാ ഉണ്ണിത്താന്‍), കഥകളി (വിനീത് പിള്ള),
ഇലഞ്ഞിതറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് (ഓണസദ്യ) എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു.