അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള 18 ന് റെയ്‌ലിയില്‍; നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്കായി ശനിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്യാം


ബെഡ്‌ഫോര്‍ഡ്: യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ, 'യുക്മ'യുടെ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേള റെയിലിയില്‍ വെച്ച് ഒക്ടോബര്‍ 18 നു നടക്കും. കലാമേളയ്ക്കുള്ള രെജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കവെ ആവേശകരമായ പ്രതികരണവും രജിസ്റ്റര്‍ ചെയ്യുന്ന കലാകാരുടേ വന്‍ പ്രവാഹവുമാണ് കാണുവാന്‍ കഴിയുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജനില്‍ നിന്നുള്ള 23 അംഗ അസോസിയേഷനുകളില്‍ നിന്നായി ആയിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാ കലോത്സവം റെയ്ലിയില്‍ വെച്ച് വിപുലമായ രീതിയില്‍ അരങ്ങേറും.

ഈസ്റ്റ് ആംഗ്ലിയയില്‍ വലിയ ജന പങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ വേദിയാവും ഇത്തവണ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുക. കലാസൗഹൃദ സദസ്സിനുമുന്നില്‍ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ അവതരണങ്ങള്‍ ആസ്വദിക്കാനും, സൗഹൃദവും സഹകരണവും പങ്കുവെയ്ക്കാനുമുള്ള അപൂര്‍വ അവസരമാവും ഈ കലാമേള. കലാകാരെ മത്സരവേദിയിലേക്ക് നയിക്കുവാനും, പ്രോത്സാഹിപ്പിക്കാനുമായി അംഗ അസോസിയേഷനുകള്‍ സജീവമായി രംഗത്തുണ്ട്.

ഇനിയും രെജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ തങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.കലാകാരുടെ പ്രതിഭയും, ഭാവനയും, കഴിവും നിറഞ്ഞ കലയുടെ മത്സരവേദിയില്‍ മാറ്റുരക്കുവാനും കലയുടെ വര്‍ണ്ണവസന്തം ആസ്വദിക്കുവാനും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബിന്‍ ജോര്‍ജ് - 07574674480

ജെയ്സണ്‍ ചാക്കോച്ചന്‍ - 07359477189

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള -2025; രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 4 ശനിയാഴ്ച

അനില്‍ ഹരി

വിഗന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ - റോസ്റ്റര്‍ കെയര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള ഒക്ടോബര്‍ 11 തീയതി വിഗണില്‍ വച്ച് നടത്തപ്പെടുന്നു. ഡീന്‍ ട്രസ്റ്റ് വിഗാന്‍ അങ്കണത്തിലെ വിവിധ വേദികളിലായി അരങ്ങേറുന്ന കലാമേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അംഗ അസ്സോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ ആണ് പങ്കെടുക്കുന്നത്. നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തികൊണ്ട്‌പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നത്. കലാമേളയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.

കലാമേളയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 4നു അവസാനിക്കും, കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങളുടെ പ്രാദേശിക അംഗ അസ്സോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. അംഗ അസ്സോസിയേഷനുകള്‍ എത്രയും പെട്ടന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവസാനനിമിഷതിലെ തിരക്കുകള്‍ ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

ഒരാള്‍ക്ക് മൂന്നു വ്യക്തിഗത ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികളെ പ്രായം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അതനുസരിച്ച് കിഡ്‌സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്.

കലാമേളക്ക് എല്ലാവിധ പിന്തുണയുമായി നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള സീനിയര്‍ നേതാക്കളായ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, പി ആര്‍ ഒ കുര്യന്‍ ജോര്‍ജ്ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗ്ഗീസ്, സാംസ്‌കാരിക വേദി ജോയിന്റ് കണ്‍വീനര്‍ ജാക്‌സണ്‍ തോമസ്, നാഷണല്‍ എക്‌സിക്യുട്ടീവ് ബിജു പീറ്റര്‍ എന്നിവര്‍ റീജിയണല്‍ കമ്മിറ്റിയോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും കലാസ്‌നേഹികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ശ്രീ ഷാജി വരാകുടി, ജനറല്‍ സെക്രട്ടറി സനോജ് വര്‍ഗീസ്, ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ രാജീവ്, ട്രെഷറര്‍ ശ്രീ ഷാരോണ്‍ എന്നിവര്‍ അറിയിച്ചു.

റീജിയണല്‍ കലാമേളയില്‍ മത്സരിച്ച് വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും നവംബര്‍ 01 ന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന യുക്മ ദേശീയകാലാമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.

Venue: Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളെ സമീപിക്കുക

രാജീവ് - +44 757 222752

സനോജ് വര്‍ഗീസ് - +44 7411 300076

ഷാജി വാരകുടി - +44 7727 604242

ഭുവനേഷ് പീതാബരന്‍ - 07862273000

സുമേഷ് അരവിന്ദാക്ഷന്‍ - 07795977571

Venue:

The Swayne Park School, Sir Walter Raleigh Drive, Rayleigh, Essex, SS6 9BZ

  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് ആവേശകരമായ സമാപനം; ഐ എം എ ബാന്‍ബറി ചാപ്യന്മാര്‍
  • 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' രൂപീകരിക്കാന്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ ; ഉദ്ഘാടനം നവംബര്‍ 22ന് ബോള്‍ട്ടണില്‍
  • യുകെയിലെ അടൂര്‍ സംഗമം - 2025 മാഞ്ചസ്റ്ററില്‍
  • തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) കേരള ചാപ്റ്റര്‍ വോളന്റിയര്‍മാര്‍ക്ക് ബോള്‍ട്ടന്‍ കൗണ്‍സിലിന്റെ അഭിനന്ദനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions