യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ സിനഗോഗില്‍ രക്ഷകനായത് പുരോഹിതന്‍; രാജ്യത്തെങ്ങും അതീവ ജാഗ്രത

ബ്രിട്ടനെ നടുക്കിയ മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും അതീവ ജാഗ്രത. സംഭവത്തില്‍ കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്.
പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും മറ്റുള്ളവരേയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടഞ്ഞത് പുരോഹിതന്റെ ഇടപെടലായിരുന്നു. ഡബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്‍.

സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു .ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു.

2008 മുതല്‍ ഹീറ്റണ്‍ പാര്‍ക്കിലെ സിനഗോഗിലെ റബ്ബിയാണ് ഡാനിയേല്‍ വാക്കര്‍. എല്ലാവരേയും സംരക്ഷിച്ചു നിര്‍ത്തിയ റബ്ബിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്. ദേഹത്ത് ബോംബ് കെട്ടിവച്ചായിരുന്നു തീവ്രവാദിയുടെ ആക്രമണം. ബോംബു സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്ത ശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്.

സ്‌ഫോടക വസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനം വഴി നശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ പ്രായമായവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സിനഗോഗിലുണ്ടായിരുന്നു. പലരും സിനഗോഗില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് പുറത്തിറങ്ങിയത്.

ബ്രിട്ടനില്‍ ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമുണ്ടായത്. 2014 ല്‍ മാത്രം 3500 ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ മുഴുവന്‍ ജൂത ആരാധനലായങ്ങളുടേയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിറങ്ങി. സംഭവം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും
  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions