യു.കെ.വാര്‍ത്തകള്‍

കാലാവസ്ഥ മാറ്റിമറിക്കാന്‍ 'ആമി' കൊടുങ്കാറ്റ്; വെള്ളിയും, ശനിയും അതിശക്തമായ മഴയും

നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ വികസിക്കുന്ന ആമി കൊടുങ്കാറ്റ് യുകെയിലെക്ക് അതിശക്തമായ മഴയും കാറ്റും എത്തികും. വെള്ളി, ശനി ദിവസങ്ങളില്‍ ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമാകും. കൊടുങ്കാറ്റിന് ശക്തി പകരാന്‍ കണ്ട് ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ട്.

നിലവില്‍ ഇത് രൂപപ്പെട്ട് വരികയാണെങ്കിലും സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് 24 മണിക്കൂറിനുള്ളില്‍ മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ആമി കൊടുങ്കാറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും യുകെയിലേക്ക് ശക്തിയേറിയ കാറ്റ് എത്തിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിന് മുകളിലേക്കാണ് കൊടുങ്കാറ്റ് ആദ്യം എത്തുകയെന്നാണ് കരുതുന്നത്. നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ അതിശക്തമായ കാറ്റാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടത്. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.

ഉയര്‍ന്ന പ്രദേശങ്ങളില്‍ 100 മൈല്‍ വരെ വേഗത്തിലും കാറ്റ് വീശാം. യുകെയിലെ മറ്റ് നോര്‍ത്തേണ്‍, വെസ്‌റ്റേണ്‍ ഭാഗങ്ങളിലും ശക്തമായ കാറ്റ് തേടിയെത്തും. സ്‌കോട്ട്‌ലണ്ടിന്റെ മധ്യഭാഗത്താണ് കാറ്റ് വിനാശകരമാകുക. ശനിയാഴ്ചയോടെ കാറ്റ് മഴയ്ക്ക് വഴിമാറും. യുകെയിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളിലും, അയര്‍ലണ്ടിലും കാറ്റിനും, മഴയ്ക്കുമുള്ള മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ വരെ തുടരും.

  • എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
  • മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍
  • ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
  • ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
  • കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions