ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കി വി. കൂദാശ നിഷേധിക്കുന്നെന്നു ആരോപിച്ചു നാളെ (ശനിയാഴ്ച) ബര്‍മിംഗ്ഹാമിലുള്ള ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ ഒരു വിഭാഗം ക്നാനായ സമുദായാംഗങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക്കുന്നു. ഗ്രേറ്റ് നാളെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, യുകെ യിലുള്ള 15 സിറോമലബാര്‍-ക്നാനായ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വാഴ്വ് എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ രൂപതാ അദ്ധ്യക്ഷന്‍മാര്‍ എത്തുമ്പോള്‍ ശക്തമായ പ്രതിഷേധം അറിയിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗ്രേറ്റ്ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള സീറോ മലബാര്‍ എപ്പാര്‍ക്കിക്ക് എതിരെ നടക്കുന്ന ഈ പ്രതിഷേധം, പ്രാദേശിക ലാറ്റിന്‍ കത്തോലിക്ക പാരിഷുകളിലെ രേഖകള്‍ അംഗീകരിക്കാതെ, യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങള്‍ക്ക് വിശുദ്ധ കൂദാശകളിലേക്ക് പ്രവേശനം നിഷേധിക്കുകയാണെന്നാണ് ആരോപണം. ഈ പ്രവര്‍ത്തനങ്ങള്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്കും, കാനോന്‍ നിയമങ്ങള്‍ക്കും എതിരും, വിദേശത്ത് താമസിക്കുന്ന ക്നാനായ കത്തോലിക്കരും ലാറ്റിന്‍ പാരിഷുകളും തമ്മിലുള്ള ദീര്‍ഘകാല സഹവര്‍ത്തിത്വത്തെ നേരിട്ട് നിരസിക്കുന്നതാണെന്നു ഇവര്‍ പറയുന്നു.