മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) ആഘോഷിക്കും. രാവിലെ 10:30ന് സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ (CB22 3HJ) വെച്ച് വികാരി ഫാ. കുര്യാക്കോസ് തിരുവാലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം നേര്‍ച്ച വിളമ്പ്, അഗപ്പെ, കലാപരിപാടികള്‍ ഉണ്ടാകും.
ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരില്‍ ഒരാളും, കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നവംബര്‍ ഒന്നിന് ഉയര്‍ത്തുന്ന വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തില്‍ ഉള്ള സഭയുടെ ആദ്യ മിഷന്‍ ആണ് കേംബ്രിഡ്ജ് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്‍. ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.