സിനിമ

'പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചതില്‍, ആളുകള്‍ കാണുന്നത് എന്റെ മതം' -ഷെയ്ന്‍ നിഗം



പലസ്തീന്‍ വിഷയത്തില്‍ ആളുകള്‍ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് ഷെയ്ന്‍ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായി, ശന്തനു, അല്‍ഫോന്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പ്രീതി അസ്രാണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബള്‍ട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയിന്‍ നിഗം.

'പലസ്തീന്‍ വിഷയം വളരെ വലിയൊരു പ്രശ്‌നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതില്‍ പലരും കമന്റ് ചെയ്യുന്നത്, 'ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോള്‍, എന്താ ഷെയ്ന്‍ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോള്‍ എന്ത്‌കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാന്‍ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചുവേദനയെടുക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം പലവട്ടം കാണേണ്ടി വന്നപ്പോള്‍ പ്രതികരിച്ച് പോയതാണ് ,ഷെയ്ന്‍ നിഗം പറഞ്ഞു.

ഒരു വര്‍ഷം മുന്‍പായിരുന്നു പലസ്തീന്‍ വിഷയത്തിലെ ഒരു അഭിമുഹത്തില്‍ ഷെയ്ന്‍ നിഗം പ്രതികരിച്ചത്. വെറുതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് എന്തിനാ, തമ്മില്‍ പ്രശ്‌നമുള്ളവര്‍ മാറി നിന്ന് അങ്ങ് അടിച്ച് തീര്‍ക്ക് എന്നും, യുദ്ധം ബാധിക്കപ്പെട്ടവരെയൊക്കെ കാണുമ്പോ തന്റെ അമ്മയെ ആ സ്ഥാനത്ത് കാണും എന്നുമായിരുന്നു ഷെയ്ന്‍ നിഗം പറഞ്ഞിരുന്നത്.

കബഡി കളിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'ബള്‍ട്ടി' ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  • ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീന്‍ ചിറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions