യു.കെ.വാര്‍ത്തകള്‍

ആമി കൊടുങ്കാറ്റ് എത്തി; ആംബര്‍ ജാഗ്രതയ്‌ക്കൊപ്പം വെള്ളപ്പൊക്ക മുന്നറിയിപ്പും, ട്രെയിനുകള്‍ റദ്ദാക്കി

'ആമി' കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന് വ്യക്തമായതോടെ യാത്രക്കാര്‍ക്ക് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള വിനാശകരമായ കാറ്റ് വീശുമെന്ന് ഉറപ്പായതോടെ ആംബര്‍ അലേര്‍ട്ടാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

യുകെയ്ക്ക് മുകളില്‍ കൊടുങ്കാറ്റ് രൂപം കൊള്ളുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആംബര്‍, മഞ്ഞ ജാഗ്രതകള്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഞായറാഴ്ച രാവിലെ 9 വരെയാണ് ഇതിന് പ്രാബല്യം. തിരമാലകള്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗത കൈവരിക്കാം.

ശക്തമായ കൊടുങ്കാറ്റില്‍ വ്യാപകമായ പവര്‍കട്ട് നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു. കൗണ്ടി ഡൊണെഗാലില്‍ കൊടുങ്കാറ്റിനിടെ ഗുരുതരമായി പരുക്കേറ്റ് ഒരു അയര്‍ലണ്ടുകാരന്‍ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ മൃതദേഹം ലെറ്റെര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

ആമി കൊടുങ്കാറ്റിന്റെ പ്രഭാവം വ്യക്തമായതോടെ ബ്രിട്ടനിലെ യാത്രക്കാര്‍ ദുരിതത്തിലായി. നിരവധി ട്രെയിനുകളും, വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലണ്ടിലെ റെയില്‍വെ ട്രാക്കുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കൊടുങ്കാറ്റ് ഇപ്പോഴും വികാസം പ്രാപിച്ച് വരികയാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇതുമൂലം കൂടുതല്‍ ശക്തമായ കാറ്റും മഴയും തേടിയെത്തും. പ്രത്യേകിച്ച് നോര്‍ത്ത് പ്രദേശങ്ങളിലാണ് ഇത് ശക്തമാകുന്നത്.

  • റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് വെള്ളിയാഴ്ച തുടങ്ങും; വേറെ വഴിയില്ലെന്ന് ബിഎംഎ മേധാവി
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കും; സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതി ആശങ്ക
  • ബജറ്റ് അടുത്തിരിക്കവേ ലേബര്‍ പാര്‍ട്ടിയില്‍ അടി മൂക്കുന്നു; തന്നെ ചാടിച്ചാല്‍ പൊതുതെരഞ്ഞെടുപ്പെന്ന് സ്റ്റാര്‍മര്‍
  • എന്‍എച്ച്എസില്‍ കൂട്ടപിരിച്ചുവിടല്‍ നീക്കം പാളി; ഹെല്‍ത്ത് സെക്രട്ടറിയുടെ ആവശ്യം ചാന്‍സലര്‍ തളളി
  • സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു
  • യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ വരുന്നു; നീണ്ട കാത്തിരിപ്പുകള്‍ അവസാനിക്കും
  • കാബിന്‍ ക്രൂ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്ന് ഭീഷണി; ശതകോടീശ്വരന്റെ ശിക്ഷ മൂന്നിരട്ടി കൂട്ടി
  • ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടനിലെ തൊഴിലില്ലായ്മ 5 ശതമാനമായി; 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്
  • ആശ്വാസമായി അഞ്ച് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions