അസോസിയേഷന്‍

ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാനവും ഗാന്ധിസ്മൃതി സംഗമവും

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകള്‍ സാമൂഹിക സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ഐഒസി (യുകെ) ലെസ്റ്റര്‍ യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി സംഗമം' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, അനില്‍ മാര്‍ക്കോസ്, ജിബി കോശി, റോബിന്‍ സെബാസ്റ്റ്യന്‍, ജെയിംസ് തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഐഒസി (യുകെ) ബാണ്‍സ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 'രക്തദാനം ജീവദാനം' എന്ന പേരില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെല്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ രാജ് കുരീക്കന്‍പാറ, യൂണിറ്റ് ഭാരവാഹികളായ രാജുല്‍ രമണന്‍, വിനീത് മാത്യു എന്നിവര്‍ നേതൃത്വം വഹിച്ചു.

രാജ്യത്ത് വ്യാപകമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോള്‍ട്ടനില്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിന്‍' പരിപാടിയോട് ചടങ്ങുകളില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയില്‍ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ മുന്നോട്ടുവെച്ചത്.


  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് ആവേശകരമായ സമാപനം; ഐ എം എ ബാന്‍ബറി ചാപ്യന്മാര്‍
  • 'ജവഹര്‍ ബാല്‍ മഞ്ച്' മാതൃകയില്‍ 'കേരള ബാലജന സഖ്യം' രൂപീകരിക്കാന്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ ; ഉദ്ഘാടനം നവംബര്‍ 22ന് ബോള്‍ട്ടണില്‍
  • യുകെയിലെ അടൂര്‍ സംഗമം - 2025 മാഞ്ചസ്റ്ററില്‍
  • തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) കേരള ചാപ്റ്റര്‍ വോളന്റിയര്‍മാര്‍ക്ക് ബോള്‍ട്ടന്‍ കൗണ്‍സിലിന്റെ അഭിനന്ദനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions