യു.കെ.വാര്‍ത്തകള്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കും; സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതി ആശങ്ക

യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുകെ സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവിത ചെലവ് കൂടുന്നതിനൊപ്പം വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതുമെല്ലാം വിദഗ്ധര്‍ വിലയിരുത്തുകയാണ്. അതിനിടെ ബാങ്ക്ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നവംബറില്‍ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്ന ലക്ഷ്യമായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണിപ്പോഴെങ്കിലും വില വര്‍ദ്ധനവിന്റെ വേഗം കുറഞ്ഞതായി കണക്കുകള് പറയുന്നു. വായ്പയും ചെലവിടലും കൂട്ടി ബിസിനസ് വിപണിയേയും ഭവന വിപണിയേയും സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും. അതിനിടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നതും ഒരു തലവേദനയായി മാറുകയാണ്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വുമെല്ലാം പലിശ നിരക്ക് കുറച്ചതോടെ ബാങ്ക് ഓഫ് ഉംഗ്ലണ്ടും ഈ പാത പിന്തുടരുകയാണ്.

വായ്പയെടുത്തവര്‍ക്ക് ആശ്വാസകരമായ തീരുമാനമാണിത്. എന്നാല്‍ ഭവന വിപണിയില്‍ വീടു വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions