യു.കെ.വാര്‍ത്തകള്‍

ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍

ലെസ്റ്റര്‍ഷയറിലെ ലാഫ്ബറോയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയ്ക്ക് വേണ്ടി പോലീസ് വ്യാപക തെരച്ചിലില്‍. 20 വയസ്സുകാരനായ ആര്യന്‍ ശര്‍മ്മയെയാണ് കാണാതായത്. നവംബര്‍ 23ന് രാത്രി 12.30ന് ലാഫ്ബറോയുടെ പ്രാന്തപ്രദേശങ്ങളിലെ മെഡോ ലെയ്‌നിലാണ് ആര്യനെ അവസാനമായി കണ്ടത്.

അതിനു മുമ്പ് രാത്രി 9.30ന് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആര്യന്‍ സ്റ്റാന്‍ഫോര്‍ഡ്-ഓണ്‍-ദി-സോറിലേക്ക് നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കാണാതാകുന്നതിന് തൊട്ടുമുമ്പ് തെരുവിലൂടെ ഓടുന്നതിന്റെ ദൃശ്യവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ലാഫ്ബറോ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് വിദ്യാര്‍ഥിയായ ആര്യനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

രാത്രി 9.20ന് താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടതുമുതല്‍ പുലര്‍ച്ചെ 12.30ന് മെഡോ ലെയ്‌നില്‍ അവസാനമായി കണ്ടുവരെയുള്ള ആര്യന്റെ നീക്കങ്ങള്‍ പൊലീസ് പരിശോധിച്ചു. കൂടുതല്‍ സാക്ഷി വിവരങ്ങളും ഡാഷ് ക്യാം, സിസിടിവി ദൃശ്യങ്ങളും പൊലീസ് തേടുന്നു.

'ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. നവംബര്‍ 23 മുതല്‍ ആരും അവനോട് സംസാരിച്ചിട്ടില്ല. അവനെ സുരക്ഷിതമായി കണ്ടെത്തണം. അവന്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്ന് അവനറിയണം, വീട്ടിലേക്ക് മടങ്ങിവരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- ആര്യന്റെ കസിന്‍ ജാഗി സാഹ്നി പറഞ്ഞു.

  • ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
  • തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
  • എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
  • എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
  • വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
  • ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
  • എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
  • എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
  • അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions